Christmas Carol Competition By CLC
ക്രിസ്‌തുമസ്സിന്റെ ഭാഗമായി കത്തീഡ്രല്‍ പ്രൊഫഷണല്‍ സി.എല്‍.സി മെഗാ കരോള്‍ മത്സര ഘോഷയാത്ര സംഘടിപ്പിക്കും. ഡിസംബര്‍ 22-ാം തിയ്യതി ടൗണ്‍ഹാളില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര രാത്രി 8 മണിക്ക് കത്തീഡ്രല്‍ ദേവാലയാങ്കണത്തില്‍ സമാപിക്കും. ഇതിന്റെ സംഘാടകസമിതി യോഗം അസി. വികാരി ഫാ.ഫെലിക്‌സ് പള്ളിപ്പാട്ട് ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡണ്ട് ഒ.എസ് ടോമി അദ്ധ്യക്ഷത വഹിച്ചു. ഡേവിസ് ചക്കാലയ്‌ക്കല്‍ ജനറല്‍ കണ്‍വീനറായ 101 അംഗ സംഘാടകസമിതിക്ക് യോഗം രൂപം നല്‍കി. രജിസ്‌ട്രേഷനും വിശദ വിവരങ്ങള്‍ക്കും 9387101327 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.